മാള: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ ആക്രമിക്കുകയും വീട്ടിലേക്ക് പടക്കമെറിയുകയും ചെയ്ത കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍.[www.malabarflash.com]
ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശികളായ നെടുംപറമ്പില്‍ ഷാര്‍ഹന്‍ (33), മുണ്ടേക്കല്‍ നിക്‌സണ്‍ (38) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
സിപിഎം പ്രവര്‍ത്തകന്‍ ഇരിങ്ങാലക്കുട കൂത്തുപറമ്പ് താഴത്തുപറമ്പില്‍ പ്രവീണി(30) നെയാണ് ഇവര്‍ ആക്രമിച്ചത്. പ്രത്യേക അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരിം, എസ്‌ഐ അനൂപ് പിജി, എഎസ്‌ഐമാരായ ജലീല്‍, സന്തോഷ്, സിപിഒ വൈശാഖ് മംഗലന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment