Top News

ബി. ഗോപാലകൃഷ്ണന്‍റെ തോൽവി; ഒമ്പത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

തൃശൂർ: പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ബി.ജെ.പിയിൽ നേതാക്കൾക്കെതിരെ നടപടി. രണ്ട് പ്രധാന നേതാക്കൾ ഉൾപ്പെടെ ഒമ്പത് നേതാക്കളെയാണ് പുറത്താക്കിയത്.[www.malabarflash.com]

തൃശൂർ കോർപറേഷനിലെ സിറ്റിങ് സീറ്റായ കുട്ടംകുളങ്ങര ഡിവിഷനിലാണ് ബി. ഗോപാലകൃഷ്ണൻ തോറ്റത്. ബി.ജെ.പിയിലെ തമ്മിലടിയാണ് തോൽവിക്ക് പിന്നിലെന്ന് ആരോപണമുണ്ടായിരുന്നു.

ആറ് വർഷത്തേക്കാണ് നേതാക്കളെ പുറത്താക്കിയത്. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി കെ. കേശവദാസ്, മുന്‍ കൗണ്‍സിലര്‍ ലളിതാംബിക എന്നിവർ പുറത്താക്കിയ നേതാക്കളിൽ ഉൾപ്പെടും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അച്ചടക്കലംഘനം വരുത്തിയെന്ന് കാണിച്ചാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. ഗോപാലകൃഷ്ണൻ പരാജയപ്പെട്ടതിൽ കെ. കേശവദാസിന് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. 191 വോട്ടിനാണ് കുട്ടംകുളങ്ങരയിൽ ബി.ജെ.പി മേയർ സ്ഥാനാർഥിയായ ഗോപാലകൃഷ്ണൻ തോറ്റത്. കോൺഗ്രസ് സ്ഥാനാർഥി സുരേഷാണ് ഇവിടെ ജയിച്ചത്.

Post a Comment

Previous Post Next Post