NEWS UPDATE

6/recent/ticker-posts

കൂടുതൽ ആകർഷകമായ ഫീച്ചറുകകൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്

ഇനിയും കൂടുതൽ ആകർഷകമായ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. റീഡ് ലേറ്റർ, വീഡിയോ അയക്കുന്നതിന് മുമ്പ് മ്യൂട്ട് ചെയ്യുക, റിപ്പോർട്ട് ടു വാട്സാപ്പ് പോലുള്ളവ അതിൽ ചിലതാണ്. ഈ സൗകര്യങ്ങൾ നിലവിൽ വികസന ഘട്ടത്തിലാണ്.[www.malabarflash.com]

കസ്റ്റമൈസബിൾ വാൾപേപ്പറുകൾ ആണ് മറ്റൊന്ന്. ചാറ്റുകൾക്ക് ഇഷ്ടാനുസരണം വ്യത്യസ്ത വാൾപേപ്പറുകൾ വെക്കാനുള്ള സൗകര്യമാണിത്.

നിലവിൽ വാൾപേപ്പർ മാറ്റാൻ സാധിക്കുമെങ്കിലും എല്ലാ ചാറ്റുകൾക്കും ഒരേ വാൾപേപ്പർ തന്നെ ആയിരിക്കും ഉണ്ടാവുക. മൾടി ഡിവൈസ് സപ്പോർട്ടാണ് മറ്റൊരു ഫീച്ചർ. ഏറെ നാളുകളായി വാർത്തകളിൽ നിറയുന്ന ഒരു ഫീച്ചർ ആണിത്. വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ ആണിത്. നിലവിൽ വെബ് ആപ്പ് ഉപയോഗിക്കുന്നവർ ആദ്യം മൊബൈൽ ആപ്പിൽ ലോഗിൻ ചെയ്യണം. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.

Post a Comment

0 Comments