ഉദുമ: ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍തൃമതി മരിച്ചു. പെരിയ കൂടാനത്തെ രജിഷയാണ് (27) വെളളിയാഴ്ച രാവിലെ മംഗളൂരിവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.[www.malabarflash.com]
ഉദുമ കൊക്കാലിലെ പ്രവാസി കനീഷിന്റെ ഭാര്യയായ രജിഷ കൂടാനത്തെ ചന്ദ്രന്റെയും രുഗ്മിണിയുടെയും മകളാണ്. ആറ് വയസ്സുകാരി അമയ ഏകമകള്‍. രാജേഷ്, ഉണ്ണിമായ എന്നിവര്‍ സഹോദരങ്ങളാണ്.
കഴിഞ്ഞ 15-ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടാനത്തെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് രജിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് കനീഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.


Post a Comment