Top News

പ്രവാചക ചരിത്ര വിജ്ഞാനീയത്തിന്റെ പുതുലോകം തുറന്ന് സീറത്തുന്നബി ഇന്റെര്‍ നാഷണല്‍ അക്കാഡമിക് കോണ്‍ഫറന്‍സിന് സമാപനം

മഞ്ചേരി: 'ഹദീസ് ഇസ്ലാമിന്റെ രണ്ടാം പ്രമാണം' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു.[www.malabarflash.com]


സൂം മീറ്റ് വഴി മൂന്ന് സ്‌ക്രീനുകളിലായി രണ്ട് ദിവസമാണ് കോണ്‍ഫറന്‍സ് നടന്നത്. രിവായ, ദിറായ, ഹിമായ എന്നീ സ്‌ക്രീനുകളില്‍ മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി ഇരുപതിലധികം പ്രതിനിധികള്‍ തങ്ങളുടെ പഠന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഹദീസുകളുടെ സാമൂഹ്യ വായന, ഹദീസും ആധുനിക വിജ്ഞാനങ്ങളും, ഹദീസ്; പുതുകാല വായനകള്‍, ഖുര്‍ആനും ഹദീസും, ഹദീസ് വിമര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളിലായി മുഹമ്മദ് ഇര്‍ഫാന്‍ ബുഖാരി നെല്ലിക്കുത്ത്, ആബിദ് ലുത്ഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, സജീര്‍ ബുഖാരി തുടങ്ങിയവരുടെ പഠന പ്രഭാഷണവും അനുബന്ധമായി നടന്നു. എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടറി കെ വൈ നിസാമുദ്ദീന്‍ ഫാളിലിയാണ് കോണ്‍ഫറന്‍സ് നിയന്ത്രിച്ചത്.

തിരുനബി (സ)യുടെ ജീവിതചരിത്രവും ദര്‍ശനങ്ങളുമടങ്ങുന്ന 11 പുസ്തകങ്ങളുടെ പ്രകാശനം, സാംസ്‌കാരിക സംവാദം എന്നിവ സെമിനാറിന്റെ ഭാഗമായി നടന്നു. 

സമാപന സംഗമം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാഷിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുല്‍താനുല്‍ ഉലമ കാന്തപുരം എ പി അബൂബകര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ സഖാഫി, ഡോ മുഹമ്മദ് യഹ് യ അല നീനോവി (മദീന ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്ക), ഫൈസല്‍ അലി (വില്ലിംഗ്ടണ്‍ ഇസ് ലാമിക് അസോസിയേഷന്‍ ന്യൂസ് ലാന്റ്), ശൈഖ് ഹംസ കരമാലി(ബാസിറ എജുക്കേഷന്‍ യു എസ് എ), ഡോ താരീഖ് അല്‍ ജൗഹരി (അസോ പ്രൊഫസര്‍ സി എസ് ഡി എസ് ഡല്‍ഹി) ഇമാം ഖാലിദ് ഹുസൈന്‍ യു കെ, എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post