Top News

രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായി; നോട്ട് നിരോധനത്തെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

ദില്ലി: നോട്ട് നിരോധനത്തിന്റെ നാലാം വാർഷികത്തിൽ മുൻ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കി രാജ്യത്തിന്റെ പുരോഗതിക്കും നോട്ട് നിരോധനം ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.[www.malabarflash.com]

നോട്ട് നിരോധനം കള്ളപണനത്തിനു എതിരായ അക്രമണം ആയിരുന്നുവെന്ന് ബിജെപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം മൂലം സാമ്പത്തിക രംഗം ശുദ്ധീകരിച്ചു. അസംഘടിത മേഖലയ്ക്ക് നേരിട്ട് സഹായമെത്തിക്കുന്ന സംവിധാനം ഉണ്ടായി. സർക്കാരിനു വലിയ വരുമാന വർദ്ധനയ്ക്ക് വഴി തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post