ഷാർജ: കുളിക്കാനിറങ്ങിയ പിതാവും മകളും ഷാർജയിൽ മുങ്ങിമരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവരാണ് മരിച്ചത്. ഷാർജ അജ്മാൻ അതിർത്തിയിലെ കടലിൽ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.[www.malabarflash.com]
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നുണ്ടായ വേലിയേറ്റ സമയത്താണ് അപകടം ഉണ്ടായത്. ഉടൻ പോലീസ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
14 വർഷമായി ദുബൈ ആർടിഎ ജീവനക്കാരനാണ് ഇസ്മായിൽ. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. നഫീസയാണ് ഇസ്മയിലിന്റെ ഭാര്യ. അമാന, ആലിയ എന്നിവരാണ് മറ്റുമക്കൾ. മൃതദേഹങ്ങൾ ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ.

Post a Comment