പേരിലെ സാമ്യത കൊണ്ടു വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി വോട്ടു മറിയുമോയെന്ന ഭീതിയിലാണ് സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്ത് ബേഡഡുക്ക ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.എൻ.സരിതയ്ക്ക് അപരയായി സ്വതന്ത്ര സ്ഥാനാർഥി സരിത മാവുങ്കാൽ മത്സര രംഗത്തുണ്ട്.
കാസർകോട് നഗരസഭയിൽ 36ാം വാർഡിൽ ജി.നാരായണൻ ആണ് കോൺഗ്രസ് സ്ഥാനാർഥി. കെ. നാരായണൻ ആണ് സിപിഎം സ്ഥാനാർഥി.
കാഞ്ഞങ്ങാട് നിലാങ്കര വാർഡിൽ നിന്നു ജനവിധി തേടുന്ന സിപിഎം സ്വതന്ത്ര സ്ഥാനാർഥി അഹമ്മദലിക്ക് ആശങ്കയായി അതേ പേരിൽ സ്വതന്ത്ര സ്ഥാനാർഥിയുണ്ട്. പി.അഹമ്മദലിയാണ് അഹമ്മദലിക്ക് എതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി.
ഞാണിക്കടവിൽ നിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി നജ്മ റാഫിക്ക് ഭീഷണിയായി അതേ പേരിൽ മറ്റൊരു എ.നജ്മയുമുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് അപരന്മാരുടെ സാന്നിധ്യം ഏറെയുള്ളത്. ഒന്നാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജിജി തോമസ് തച്ചാർകുടിയുടെ പേരിനോട് സാമ്യമുള്ള ജിജി മാത്യു സ്വതന്ത്രയായുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് അപരന്മാരുടെ സാന്നിധ്യം ഏറെയുള്ളത്. ഒന്നാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജിജി തോമസ് തച്ചാർകുടിയുടെ പേരിനോട് സാമ്യമുള്ള ജിജി മാത്യു സ്വതന്ത്രയായുണ്ട്.
5-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം.കെ.ഗോപാലകൃഷ്ണന്റെ അപരനായി എം.ഗോപാലകൃഷ്ണനും 14-ാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജിജി കമ്പല്ലൂരിന്റെ അപരനായി എം.ജിജിയും 16-ാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജെസി ടോമിന്റെ അപരയായി ജെസിയും സ്ഥാനാർഥികളായുണ്ട്.
വെസ്റ്റ് എളേരി പഞ്ചായത്തിൽ 9-ാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായ പ്രമോദ് മക്കാക്കോടന് അപരനായി കെ.പ്രമോദ് സ്വതന്ത്രനായുണ്ട്. യുഡിഎഫിലെ ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം ഈസ്റ്റ് എളേരിയിൽ 8, 10 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 12-ാം വാർഡിൽ കോൺഗ്രസ് വിമതയായി സാലിയും മത്സരരംഗത്തുണ്ട്.

0 Comments