NEWS UPDATE

6/recent/ticker-posts

ലോകത്തെ ഏറ്റവും വേഗം കൂടിയ വൈദ്യുത വിമാനത്തിന്റെ പരീക്ഷണം പൂര്‍ത്തിയായി

ലണ്ടന്‍: ലോകത്തെ ഏറ്റവും വേഗം കൂടിയ സമ്പൂര്‍ണ വൈദ്യുത വിമാനത്തിന്റെ പരീക്ഷണം പൂര്‍ത്തിയാക്കി റോള്‍സ് റോയ്‌സ്. വിമാനത്തിന് കരുത്ത് പകരുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് പൂര്‍ത്തിയാക്കിയത്. ഇയോണ്‍ ബേഡ് എന്നറിയപ്പെടുന്ന വിമാനത്തിന്റെ സമ്പൂര്‍ണ മാതൃകയിലാണ് ഈ സാങ്കേതികവിദ്യ പരീക്ഷിച്ചത്.[www.malabarflash.com]


500 എച്ച് പി ഇലക്ട്രിക് പവര്‍ട്രെയിന്‍ ആണ് ഈ വിമാനത്തെ ലോകത്തെ ഏറ്റവും വേഗം കൂടിയതാക്കുന്നത്. ഇത്ര വൈദ്യുതിയുണ്ടെങ്കില്‍ 250 വീടുകളെ പ്രകാശിപ്പിക്കാം. റോള്‍സ് റോയ്‌സിന്റെ ആക്‌സലിന്റെ ഭാഗമാണ് ഈ വിമാനം.

ആക്‌സിലറേറ്റിംഗ് ദി ഇലക്ട്രിഫിക്കേഷന്‍ ഓഫ് ഫ്‌ളൈറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആക്‌സല്‍. ഇലക്ട്രിക് മോട്ടോര്‍- കണ്‍ട്രോളര്‍ നിര്‍മാതാക്കളായ യാസ, ഏവിയേഷന്‍ സംരംഭം ഇലക്ട്രോഫ്‌ളൈറ്റ് എന്നീ കമ്പനികളും ഈ പദ്ധതിയില്‍ പങ്കാളികളാണ്. ബ്രിട്ടീഷ് ആഡംബര വാച്ച് നിര്‍മാതാക്കളായ ബ്രെമോണ്ട് ആണ് വിമാനത്തിന്റെ കോക്പിറ്റിന്റെ രൂപകല്പന വികസിപ്പിക്കാന്‍ സഹായിച്ചത്.

Post a Comment

0 Comments