Top News

മികച്ച നടൻ സുരാജ്, മികച്ച നടി കനി കുസൃതി, മികച്ച ചിത്രം വാസന്തി - പുരസ്കാരപ്പട്ടിക ഇങ്ങനെ


തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.[www.malabarflash.com]

മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ.

119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്.

നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിതമായാണ് ജൂറി സിനിമകൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അവാർഡുകൾ ഇങ്ങനെ:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

ഗാനരചന: സുജേഷ് രവി

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ

മികച്ച കഥാകൃത്ത്: ഷാഹുൽ

പ്രത്യേകപരാമർശം:

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ

Post a Comment

Previous Post Next Post