NEWS UPDATE

6/recent/ticker-posts

ഗൂഗിൾ ന്യൂസ് ഷോക്കേസ്; വാർത്താ മാധ്യമങ്ങൾക്കായി 100 കോടി ഡോളർ മാറ്റിവച്ച് ഗൂഗിൾ

ന്യൂസ് ഷോകേസ് എന്ന ഗൂഗിളിന്റെ പുതിയ ഉൽപന്നം അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാർത്താ മാധ്യമങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി മൂന്ന് വർഷത്തേക്ക് 100 കോടി ഡോളർ മാറ്റിവെച്ച് ഗൂഗിൾ.[www.malabarflash.com]


വ്യത്യസ്തതയുള്ള വാർത്താനുഭവത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനായി തങ്ങൾ പ്രതിഫലം നൽകുമെന്നും ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

പ്രസാധകർക്കും വായനക്കാർക്കും നേട്ടമുള്ള ഒരു പുതിയ ഉൽപ്പന്നമാണ് ഗഗൂഗിൾ ന്യൂസ് ഷോകേസ്. വായനക്കാർക്ക് പ്രധാനപ്പെട്ട വാർത്തകളെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതിനും പ്രസാധകർക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഗൂഗിൾ ന്യൂസ് ഷോക്കേസിലൂടെ സാധിക്കും. 

ബ്രസീലിലും ജർമനിയിലുമാണ് ന്യൂസ് ഷോകേസ് ആദ്യം ലഭ്യമാക്കുന്നത്. മാത്രമല്ല, ഗൂഗിളിന്റെ വാർത്താ ഉൽപ്പന്നങ്ങൾക്കുള്ളിൽ പ്രദർശിപ്പിക്കുന്ന വാർത്തകൾ പാക്കേജ് ആക്കി നൽകാനും പ്രസാധകർക്ക് കഴിയും. വീഡിയോ, ഓഡിയോ തുടങ്ങിയവ നൽകാനും സാധിക്കുന്നതാണ്.

Post a Comment

0 Comments