NEWS UPDATE

6/recent/ticker-posts

പ്ലസ്ടു അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന പരാതി; കെ പി എ മജീദിന്റെ മൊഴിയെടുത്ത് ഇ ഡി

കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെ എം ഷാജി എം എല്‍ എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മൊഴിയെടുത്തു.[www.malabarflash.com]

2014ല്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയാണ് ഇ ഡി അന്വേഷിക്കുന്നത്. കോഴിക്കോട്ടെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മജീദിന്റെ മൊഴിയെടുത്തത്.

ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തി. കെ എം ഷാജിയെ അടുത്തമാസം പത്തിന് ചോദ്യം ചെയ്യാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments