NEWS UPDATE

6/recent/ticker-posts

2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ച് ജെനസിസ്

ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡാണ് ജെനസിസ്. ഇപ്പോഴിതാ ജെനസിസ് തങ്ങളുടെ പുതിയ 2021 മോഡൽ GV70 വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.[www.malabarflash.com]

ജർമൻ എതിരാളികൾക്ക് സമാനമായ ആഢംബരവും സുഖസൗകര്യങ്ങളുമാണ് ജെനസിസ് GV70 വാഗ്ദാനം ചെയ്യുന്നത്. ഈ എസ്‌യുവിയുടെ സ്റ്റൈലിംഗ് ആകട്ടെ ‘അത്‌ലറ്റിക് എലഗൻസ്” ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയുള്ളതാണ്.

ജെനസിസ് GV70 യുടെ മുൻവശത്ത് ക്വാഡ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തിനൊപ്പം കമ്പനിയുടെ സിഗ്നേച്ചർ ക്രെസ്റ്റ് ഗ്രില്ലും അവതരിപ്പിച്ചിട്ടുണ്ട്. ഫ്രണ്ട് ബമ്പറിൽ സൈഡ് എയർ വെന്റുകൾക്കൊപ്പം ഒരു വലിയ എയർ ഡാമും ഇടംപിടിച്ചിരിക്കുന്നു. അതോടൊപ്പം അണ്ടർലിപ്പ് സ്‌പോയിലറിന്റെ ആകൃതിയിലുള്ള ഒരു ഫോക്സ് ബാഷ് പ്ലേറ്റും ഇതിന് ലഭിക്കുന്നു. പ്രമുഖ ഹോൾഡർ-ലൈനും ആകൃതിയിലുള്ള വിൻഡോകളും. സി-പില്ലർ, റിയർ ക്വാർട്ടർ ഗ്ലാസ് എന്നിവ വാഹനത്തിന്റെ റോഡ് സാന്നിധ്യം വർധിപ്പിക്കുന്നു.

റിയർ ബമ്പറിൽ ഒരു ഫോക്സ് ഗ്രിൽ പാറ്റേൺ ഉണ്ട്. ഓരോ അറ്റത്തും കൂറ്റൻ ടെയിൽ‌പൈപ്പും ചുവടെ ഒരു ഫോക്സ് ബാഷ് പ്ലേറ്റും നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. അതുല്യമായ 21 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം ഇരിക്കുന്നത്. എസ്‌യുവിക്ക് ഒരു ജോടി നോൺ-ഫംഗ്ഷണൽ മേൽക്കൂര റെയിലുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും ജെനസിസ് ഒരുക്കിയിട്ടുണ്ട്. പുറംമോടി പോലെ തന്നെ GV70 എസ്‌യുവിയുടെ ഇന്റീരിയറും മനോഹരമാണ്. സെന്റർ കൺസോളിൽ ധാരാളം നോബുകളും ബട്ടണുകളും അടങ്ങിയിട്ടുണ്ട്. ഡാഷ്‌ബോർഡിൽ വിശാലമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്. ഫ്ലോർ കൺസോളിൽ കുറച്ച് ക്യൂബി ഹോളുകളോടൊപ്പം ഗിയർബോക്സ് ഡയലും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള ഒരു കൺട്രോൾ നോബും ചേർത്തിട്ടുണ്ട്.

2021 മോഡൽ GV70 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ ജെനസിസ് ഇതുവരെ വെളിപ്പെടുത്തിട്ടില്ല. ഈ വാഹനത്തിന്റെ വില യുഎസ് വിപണിയിൽ ഏകദേശം 40,000 ഡോളറായിരിക്കുമെന്നാണ് സൂചന. അതായത് 29.6 ലക്ഷം രൂപ.

Post a Comment

0 Comments