Top News

ഹമ്മർ ഇവി അവതരിപ്പിച്ച് ജനറൽ മോട്ടോർസ്

ജനറൽ മോട്ടോർസ് ഹമ്മർ ഇലക്ട്രിക് പിക്ക് അപ്പ് പുറത്തിറക്കി. വാഹനത്തിന്റെ ബുഡിന് കീഴിൽ എഞ്ചിൻ ഇല്ല, പക്ഷേ മൂന്ന് ഇലക്ട്രിക് മോട്ടോറുകളുണ്ട്, അവ 1,000 bhp കരുത്തും 15,600 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.[www.malabarflash.com]

ബാറ്ററി പായ്ക്ക് 800 വോൾട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കൂടാതെ വെറും 10 മിനിറ്റിനുള്ളിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് കൈവരിക്കാനും സാധിക്കും.

35 ഇഞ്ച് കൂറ്റൻ ടയറുകളാണ് ഹമ്മർ ഇവിയിൽ വരുന്നത്, ഇത് 37 ഇഞ്ച് യൂണിറ്റുകളിലേക്ക് ഉയർത്താൻ സാധിക്കും. ഇതിന് ഫോർ-വീൽ സ്റ്റിയറിംഗ് സിസ്റ്റവും ലഭിക്കുന്നു. GM ഒരു ക്രാബ് മോഡും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, പേര് സൂചിപ്പിക്കുന്നത് പോലെ, ബുദ്ധിമുട്ടുള്ള ഓഫ്-റോഡിംഗ് ഭൂപ്രദേശങ്ങളിൽ ക്രാൾ ചെയ്യുന്നതിന് ഇത് സഹായിക്കും. GM ഒരു അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ചേർത്തിരിക്കുന്നു, ഇത് ഹമ്മറിനെ അതിന്റെ ഉയരം ആറ് ഇഞ്ച് ഉയർത്താനും കൂടുതൽ ഓഫ്-റോഡ് ഫ്രണ്ട്‌ലിയാക്കാനും സഹായിക്കുന്നു. ഈ ഫംഗ്ഷനെ ‘എക്‌സ്‌ട്രാക്റ്റ് മോഡ്’ എന്നാണ് GM വിളിക്കുന്നത്.

2021-ൽ ഹമ്മർ ഇവിയുടെ ഉത്പാദനം ആരംഭിക്കും. ഹമ്മറിന്റെ വിലകൾ 112,595 ഡോളറിൽ (നികുതി ഒഴികെ ഏകദേശം 83 ലക്ഷം രൂപ) ആരംഭിക്കും. ഇത് ഏറ്റവും ഉയർന്ന വേരിയന്റിനാണ്. വാഹനത്തിന്റെ ബുക്കിംഗ് ഇപ്പോൾ 100 ഡോളറിന് ആരംഭിച്ചിരിക്കുന്നു. സാങ്കേതിക അപ്‌ഡേറ്റുകളുടെ കാര്യത്തിലും പൂർണ്ണമായും ലോഡു ചെയ്‌ത ഉൽപ്പന്നമാണ് ഹമ്മർ ഇവി. വാഹനത്തിന്റെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് ഇതിന് 18 ക്യാമറ വ്യൂകൾ ലഭിക്കുന്നു. 

സൂപ്പർ ക്രൂയിസ് ഫംഗ്ക്ഷൻ അനുയോജ്യമായ റോഡുകളിൽ ലെയിനുകൾ സ്വയമായി മാറാനും സഹായിക്കും. കുറഞ്ഞ വിലയിലുള്ള വേരിയന്റുകൾ 2022, 2023, 2024 എന്നീ വർഷങ്ങളിൽ ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post