Top News

സ്വർണക്കടത്ത്: 10 പേർക്ക് ജാമ്യം; പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിലെ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്.[www.malabarflash.com]


കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയെന്നതിന് പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കാണ് ജാമ്യം കിട്ടിയത്. യുഎപിഎ ചുമത്തിയ കേസിലെ 8, 9, 19, 24, 21, 23, 26, 27,22 16 പ്രതികളായ സെയ്തലവി, പി.ടി അബ്ദു, അംജദലി, അബ്ദുല്‍ ഹമീദ്, ജിഫ്സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികള്‍. ഇവര്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം

എല്ലാ പ്രതികള്‍ക്കെതിരെയും യുഎപിഎ നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. പ്രതികളും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ അറിയിച്ചു.

Post a Comment

Previous Post Next Post