കാസര്‍കോട്: ചെങ്കള തൈവളപ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൂന്നംഗ കുടുംബത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ചതാണെന്ന് സംശയിക്കുന്നു.[www.malabarflash.com]
തിരുവനന്തപുരം സ്വദേശിയും തയ്യല്‍ തൊഴിലാളിയുമായ മിദ്‌ലാജ് (55), ഭാര്യ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന്‍ ഫഹദ് (13) എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറക്കാത്തത് കണ്ട് പരിസരവാസികള്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജനാലവഴി നോക്കിയപ്പോഴാണ് മൂവരേയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകുമെന്നാണ് പോലീസിന്റെ നിഗമനം. വിഷം കഴിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഗ്ലാസ് മൃതദേഹങ്ങള്‍ക്ക് സമീപം കണ്ടെത്തി.

0 Comments