NEWS UPDATE

6/recent/ticker-posts

നെയ്മര്‍ക്ക് കോവിഡ്; മൂന്ന് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതായി പിഎസ്ജി

പാരീസ്:  ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു.[www.malabarflash.com]

ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ട്വീറ്റില്‍ കുറിച്ചു. നെയ്മറെ കൂടാതെ ഏഞ്ചല്‍ ഡി മാരിയ, ലിയാഡ്രോ പരേഡ്സ് എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത് എന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ട്.

Post a Comment

0 Comments