Top News

ഗൂഗിള്‍ പേ വഴി കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെയും ഇനി പണം കൈമാറാം

കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി ഗൂഗിള്‍ പേ ഉപയോഗിച്ച് പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.[www.malabarflash.com] 

യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യം വന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ പിഒഎസ് മെഷീനു സമീപം കൊണ്ടുചെന്ന് ഇടപാട നടത്താനുള്ള സാധ്യതകൂടി ലഭ്യമായത്.

പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍എഫ്സി സംവിധാനം വഴി സാധിക്കും. ഗൂഗിള്‍ പേയിലെ സെറ്റിങ്സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ല് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക.

കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ യഥാര്‍ഥ കാര്‍ഡ് നമ്പറിനു പകരം വിര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ ആപ്പ് തനിയെ ഉണ്ടാക്കും. കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പര്‍ ‘ടോക്കണ്‍’ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post