Top News

കള്ളപ്പേരിൽ കോവിഡ് പരിശോധന; കെഎസ്‌‌യു സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പസിഡന്റ് കെ എം അഭിജിത്ത് കളളപേരിൽ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസിലും കെ എം അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയത്.[www.malabarflash.com]


പരിശോധനാഫലം പോസ്റ്റീവ് എന്നറിഞ്ഞപ്പോൾ അഭിജിത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറി. സംഭവത്തിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി.

48 പേരെ പരിശോധിച്ചതിൽ 19 പേർക്കാണ് പോത്തൻകോട് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പ്ലാമൂട് വാർഡിൽ കൊവിഡ് സ്ഥീരീകരിച്ച മൂന്ന് പേരിൽ കെ എം അബി, തിരുവോണം എന്ന മേൽവിലാസത്തിൽ എത്തിയയാളെ പരിശോധനയ്ക്ക് ശേഷം കാണാതായി.

ബാഹുൽ കൃഷ്ണയുടേതാണ് ഈ മേൽവിലാസമെന്നും, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വ്യാജപേരിൽ എത്തിച്ചതാണ് ഇതെന്നും കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതിന് നടപടിയെടുക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നടത്തിയ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പർക്ക ലിസ്റ്റ് കണ്ടെത്തുക എന്നതും ബുദ്ധിമുട്ടായിരിക്കും.

Post a Comment

Previous Post Next Post