കാഞ്ഞങ്ങാട്: വധശ്രമക്കേസിലെ പ്രതി പടന്നക്കാട്ടെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ചികില്‍സാ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു. ഉപ്പള കൈക്കമ്പ ബംഗള കോംപൗണ്ടിലെ ആദംഖാനാണ് രാത്രി വൈകി രക്ഷപ്പെട്ടത്.[www.malabarflash.com]
മുസ്ലിം ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുസ്തഫയെ സ്‌കൂട്ടര്‍ തടഞ്ഞു വെട്ടി വീഴ്ത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ കാസര്‍കോട് ഡിവൈഎസ്പി,പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2019 ഡിസംബര്‍ 3 നു രാത്രി 11 മണിയോടെ നടന്ന വധശ്രമത്തില്‍ സെപ്റ്റംബര്‍ 26 നാണ് കൂട്ടുപ്രതി നൗഷാദ് എന്ന നൗഷയ്‌ക്കൊപ്പം ഇയാള്‍ അറസ്റ്റിലായത്. നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
രക്ഷപ്പെട്ട പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡിവൈഎസ്പി, പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.
0 Comments