പയ്യന്നൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]
കുഞ്ഞിമംഗലം കണ്ടംകുളങ്ങര തീരദേശ റോഡിലെ മൗവ്വനാല്‍ രവീന്ദ്രന്‍-ശകുന്തള ദമ്പതികളുടെ മകന്‍ പുതിയ വീട്ടില്‍ ശരതി(30)നെയാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
കുവൈറ്റിലായിരുന്ന ശരത് കഴിഞ്ഞ മാസം 28നാണ് നാട്ടിലെത്തിയത്. ഇതേ തുടര്‍ന്ന് കോവിഡ് നിരീക്ഷണത്തിലാക്കുകയും വീടിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട്‌ഹൗസില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
ശനിയാഴ്ച രാവിലെ ബന്ധു പ്രാതലുമായി ക്വാറന്റൈനില്‍ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് ശരത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പിന്നീട് പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇതേ കുറിച്ചുള്ള വ്യക്തത പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു. കത്രിക കൊണ്ട് കഴുത്തിന് കുത്തിയതാണെന്നാണ് അനുമാനിക്കുന്നത്. ഷാരോണ്‍ ഏക സഹോദരനാണ്.

0 Comments