കണ്ണൂർ: വസ്ത്ര വ്യാപാരം തുടങ്ങുന്നതിന് പാർട്ണർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 18.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. കോഴിക്കോട് വടകര കാർത്തികപള്ളി വല്യാപ്പള്ളിയിലെ നെരോത്ത് പറമ്പത്ത് അഷറഫ് (49), ഭാര്യ ജസീല (48) എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.[www.malabarflash.com]
കണ്ണൂർ കണ്ണോംത്തുംചാലിൽ താമസക്കാരനായ മാതമംഗലം സ്വദേശി കളരിക്കണ്ടി ആരിഫാണ് പരാതിക്കാരൻ.കണ്ണൂർ മാളിൽ മഹീന്ദ്ര റീട്ടെയിൽ സ്ഥാപനത്തിന്റെ ടെക്സ്റ്റെയിൽ ഷോറും തുടങ്ങാൻ പാർട്ണർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
2016 ഏപ്രിൽ 24ന് 3.5 ലക്ഷം രൂപയും മേയ് 10ന് ഏഴരലക്ഷത്തിന്റെ രണ്ടു ചെക്കുകളും നൽകിയതായി പറയുന്നു. മാത്രമല്ല സ്ഥാപനം ഒരുക്കുന്നതിനായി 25 ലക്ഷം രൂപയുടെ മറ്റു ബാദ്ധ്യതകൾ വന്നെന്നും പരാതിയിൽ പറയുന്നു.എന്നാൽ സ്ഥാപനം തുടങ്ങുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.

0 Comments