NEWS UPDATE

6/recent/ticker-posts

പട്ടാപ്പകൽ ഗുണ്ടകളുമായെത്തി സ്വർണ്ണം കവർന്നു', എംസി ഖമറുദ്ദീൻ എംഎൽഎക്കെതിരെ ജ്വല്ലറി ഉടമ

തലശ്ശേരി: ജ്വല്ലറി നിക്ഷേപതട്ടിപ്പിൽ കുരുങ്ങിയ മുസ്ലിം ലീഗ് എംഎൽഎ എംസി ഖമറുദ്ദീനെതിരെ കൂടുതൽ പരാതികൾ. ഖമറുദ്ദീൻ 2007-ൽ ഗുണ്ടകളുമായി എത്തി 25 കിലോ സ്വര്‍ണം കവര്‍ന്നെന്ന ആരോപണവുമായി തലശ്ശേരി മര്‍ജാൻ ജ്വല്ലറി ഉടമ കെകെ ഹനീഫ രംഗത്തെത്തി.[www.malabarflash.com]

അന്ന് മൂന്നര കോടി രൂപ വില വരുന്ന സ്വർണ്ണമാണ് എംഎൽഎയുടെ തേതൃത്വത്തിൽ കവർന്നതെന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന് ഇന്നത്തെ നിരക്ക് അനുസരിച്ച് പന്ത്രണ്ടര കോടിയോളം വില വരുമെന്നും ഹനീഫ വ്യക്തമാക്കി.

ഖമറുദ്ദീനെതിരെ തലശ്ശേരി, കൊയിലാണ്ടി കോടതികളിൽ കേസുണ്ട്. പോലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാൻ ഖമറുദ്ദീൻ ശ്രമിച്ചിരുന്നുവെന്നും ഹനീഫ മാധ്യമങ്ങളോട്‌ പറഞ്ഞു. കേസിൽ കൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2007ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈസ്വർണം ഉപയോഗിച്ചാണ് ഖമറുദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.

ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി ഖമറുദീൻ 1700000 രൂപയ്ക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു.

എന്നാൽ പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടർന്ന് സാമ്പത്തിമായി തകർന്ന ഹനീഫ പിന്നീട്മ ർജാൻ ജ്വല്ലറിഅടച്ച് പൂട്ടി , സ്വർണ്ണകച്ചവടം തന്നെ അവസാനിപ്പിച്ചു.

Post a Comment

0 Comments