NEWS UPDATE

6/recent/ticker-posts

കോവിഡ് കാലത്തെ സൗഭാ​ഗ്യം; ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏഴ് കോടി പ്രവാസി യുവാവിന്

ദുബൈ: മഹാമാരിയുടെ കാലത്ത് കോടിപതിയായ സന്തോഷത്തിലാണ് ലക്ഷ്‍മി വെങ്കിട്ടറാവു എന്ന യുവാവ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത 338 സീരീസിലുള്ള ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ 34കാരനെ തേടി ഭാ​ഗ്യം എത്തിയത്.[www.malabarflash.com] 

4829 നമ്പര്‍ ടിക്കറ്റിലൂടെ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ പ്രവാസിക്ക് ലഭിച്ചത്.

ദുബൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ലക്ഷ്‍മി, ഓഗസറ്റ് 29നായിരുന്നു സമ്മാനാർഹമായ ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥിരമായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ലക്ഷ്‍മി വെങ്കിട്ടറാവുവിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഓൺലൈൻ വഴിയായിരുന്നു ലക്ഷ്‍മി ടിക്കറ്റെടുത്തത്.

നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും താന്‍ വളരെയേറെ സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്‍മി വെങ്കിട്ടറാവു.

Post a Comment

0 Comments