Top News

തിരുപ്പതി ക്ഷേത്രത്തിലെ മൂന്നു ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചു; 743 ദേവസ്ഥാനം സ്റ്റാഫുകൾക്ക് രോഗം സ്ഥിരീകരിച്ചു

ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ 743 ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മൂന്നുപേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. തിരുമലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ ചില പുരോഹിതർക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.[www.malabarflash.com]

കോവിഡ് ബാധിതരായ 743 ജീവനക്കാരിൽ 402ഓളം പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 338 പേർ തിരുപ്പതിയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ ചികിത്സയിലാണ്.

ഓഗസ്റ്റ് ഒമ്പതിന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടിവ് ഓഫീസർ അനിൽ കുമാർ സിംഗാൾ അറിയിച്ചതാണ് ഇത്. രണ്ടരമാസത്തെ കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം ജൂൺ 11ന് പൊതുജനങ്ങൾക്കായി വെങ്കടേശ്വരക്ഷേത്രം തുറന്നു കൊടുത്തിരുന്നു.

ഭക്തരുടെ അപേക്ഷയെ തുടർന്നാണ് ക്ഷേത്രം തുറന്നതെന്നും കർശനമായ കോവിഡ് 19 നിബന്ധനകൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം നൽകുന്നതെന്നും അനിൽ കുമാർ സിംഗാൾ പറഞ്ഞു.

Post a Comment

Previous Post Next Post