Top News

സൗദിക്ക് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ആയുധ ഡ്രോൺ ആക്രമണ ശ്രമം തകർത്തു

റിയാദ്: സൗദിക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ആയുധ ഡ്രോൺ ആക്രമണ ശ്രമം തകർത്തു. അറബ് സഖ്യ സേനയാണ് സൗദിക്ക് നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണം നടത്താൻ ശ്രമം നടത്തിയതായി വെളിപ്പെടുത്തിയത്.[www.malabarflash.com]

രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണുമാണ് സൗദി നഗരികൾ ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഖമീസ് മുശൈത് നഗരി ലക്ഷ്യമാക്കി ഡ്രോണുകളും വൈകുന്നേരം രണ്ട് മിസൈലുകളും കുതിച്ചെത്തിയതെന്ന് അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

എന്നാൽ, ഇവ ലക്ഷ്യം കാണും മുമ്പ് തന്നെ അറബ് സഖ്യ സേന തകർക്കുകയായിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെയും നിരവധി തവണ യമനിലെ ഹൂതികൾ സൗദി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈൽ, ഡ്രോൺ ആക്രണങ്ങൾ നടത്തിയിരുന്നു.

Post a Comment

Previous Post Next Post