കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശികളിൽ നിന്ന് 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ സത്താർ, ഷമീർ എന്നിവരിൽ നിന്നാണ് 888 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നുമാണ് ഇരുവരും എത്തിയത്.[www.malabarflash.com]
കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് അടുത്ത ദിവസങ്ങളിൽ വര്‍ദ്ദിച്ച സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 6 ന് ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ രണ്ട് കാസർകോട് സ്വദേശികളിൽ നിന്ന് 53 ലക്ഷം വില വരുന്ന ഒരു കിലോ സ്വർണം പിടികൂടിയിരുന്നു.

ആഗസ്ത് രണ്ടിന് കടത്താണ് ശ്രമിച്ച 16 ഐ ഫോണും 12 ഐപാഡുകളും പിടികൂടിയിരുന്നു. ഓഗസ്റ്റ് 3 ന് വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 83.5 ഗ്രാം സ്വർണവും പിടികൂടിയിരുന്നു.
0 Comments