Top News

കരിപ്പൂര്‍ വിമാന അപകടം; അപകടത്തില്‍പ്പെട്ടത് വന്ദേ ഭാരത് മിഷന്റെ വിമാനം; മരണം നാലായി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി[www.malabarflash.com]

കേഴിക്കോട് പോത്തല്ലൂര്‍ സ്വദേശി രാജീവന്‍, കോഴിക്കോട് കിണാശ്ശേരി സ്വദേശി ശറഫുദ്ദീന്‍, പൈലററ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ എന്നിവരാണ് മരിച്ചത്.

സഹപൈലറ്റ് അഖിലേഷിനും ഒട്ടേറെ യാത്രക്കാർക്കും പരുക്കുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post