Top News

കാസറകോട് സ്വദേശികളടക്കം മൂന്നംഗ സംഘം മംഗളൂരുവില്‍ ഒന്നേ മുക്കാല്‍ ക്വിന്റല്‍ കഞ്ചാവുമായി പിടിയില്‍

മംഗലാപുരം:  കാസറകോട് സ്വദേശികളടക്കം മൂന്നംഗ സംഘം മംഗളൂരുവില്‍ ഒന്നേ മുക്കാല്‍ ക്വിന്റല്‍ കഞ്ചാവുമായി വാന്‍ സഹിതം പിടിയിലായി.[www.malabarflash.com]

മഞ്ചേശ്വരം ഹൊസങ്കടി മീഞ്ച ദുര്‍മക്കാട് ഇബ്രാഹിം എന്ന അര്‍ഷാദ് (26), മജീര്‍ പള്ളയിലെ മുഹമ്മദ് ഷഫീഖ് (31), ബണ്ട്വാള്‍ കന്യാന മടകുഞ്ചേയില്‍ കലന്തര്‍ ഷാഫി (26) എന്നിവരാണ് പിടിയിലായത്.

ബണ്ട്വാള്‍ പാട്ര കോടിയില്‍ പുത്തൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ വലയിലാക്കിയത്. പിടിച്ചെടുത്ത കഞ്ചാവിന് മാര്‍ക്കറ്റില്‍ 18 ലക്ഷത്തോളം വില വരും. കഞ്ചാവ് കടത്താനുപയോഗിച്ച പിക്കപ്പ് വാനും എസ്‌കോര്‍ട്ട് പോയ കാറും പിടിച്ചെടുത്തു. പുത്തൂര്‍ റൂറല്‍ സിഐയാണ് കഞ്ചാവ് വേട്ട നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് സൂചിപ്പിച്ചു.

Post a Comment

Previous Post Next Post