Top News

അബുദാബി സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്കാരം എം.എ.യൂസഫലിക്ക്, അവാർഡ് ലഭിച്ച അറബ് പൗരനല്ലാത്ത ആദ്യ വ്യക്തി

അബുദാബി: ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക്.[www.malabarflash.com]

അബുദാബി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരം നൽകുന്നതിനായി തിരഞ്ഞെടുത്തത്‌. സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം ലഭിച്ച അറബ് പൗരനല്ലാത്ത ആദ്യ വ്യക്തി യൂസഫലിയാണെന്നതും ശ്രദ്ധേയമാണ്.

അബുദാബിയിൽ എല്ലാവർഷവും സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്. മികച്ചതും നൂതനവുമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതിനും സുസ്ഥിര മാനേജ്മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം ഉളവാക്കുന്നതിനുമാണ് പുരസ്‌കാരം നൽകുന്നത്. 

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയിലെ ഷൈമ അല്‍ മസ്രോയിയും പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്. അബുദാബി പോര്‍ട്ട്, അബുദാബി നാഷണല്‍ എക്‌സിബിഷന്‍ കമ്പനി, ഡോള്‍ഫിന്‍ എനര്‍ജി, ബോറോഗ് എന്നിവയാണ് പുരസ്‌കാരം നേടിയ മറ്റു സ്ഥാപനങ്ങള്‍. പുരസ്‌കാരത്തിന് അർഹരായ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ശൈഖ സാലെം അല്‍ ദാഹെരി പറഞ്ഞു.

Post a Comment

Previous Post Next Post