Top News

കോവിഡ് 19; ചെമ്മനാട് പഞ്ചായത്തില്‍ കടുത്ത നിയന്ത്രണം; അഞ്ച് സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും, മുഴുവന്‍ പച്ചക്കറി കടകളും ഒരാഴ്ച തുറക്കില്ല

മേല്‍പ്പറമ്പ്: കോവിഡ് 19 രോഗം പടന്നുപിടിക്കുന്നതിനെ തുടര്‍ന്ന് സമ്പര്‍ക്ക രോഗികള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സമൂഹ വ്യാപനത്തിലേക്ക് കടക്കാതിരിക്കാന്‍ ചെമ്മനാട് പഞ്ചായത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.[www.malabarflash.com]

പഞ്ചായത്തിലെ അഞ്ച് സ്ഥലങ്ങളില്‍ കടകള്‍ അടച്ചിടും. കൂടാതെ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പച്ചക്കറി കടകളും ഒരാഴ്ച അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

മേല്‍പ്പറമ്പ്, ദേളി, ചെമ്മനാട്, കൂവത്തൊട്ടി, കോളിയടുക്കം എന്നിവിടങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പച്ചക്കറി കടകളും അടച്ചിടും. നേരത്തേ കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയ പൊയിനാച്ചി, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ കടകള്‍ തുറക്കാന്‍ അനുവാദമുള്ളു.

നിയന്ത്രണങ്ങളുമായി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ദേവദാസ് അഭ്യര്‍ത്ഥിച്ചു

Post a Comment

Previous Post Next Post