Top News

പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച കേസ്: നാഗര്‍കോവില്‍ മുന്‍ എംഎല്‍എ പിടിയില്‍

നാഗര്‍കോവില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുന്‍ നാഗര്‍കോവില്‍ എം എല്‍ എ. എന്‍ എ മുരുഗേഷന്‍ അറസ്റ്റില്‍. തിരുനെല്‍വേലിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.[www.malabarflash.com]

പോലീസ് കേസെടുത്തതിന് പിന്നാലെ മുരുഗേഷന്‍ മുങ്ങുകയായിരുന്നു. ഇതോടെ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.

20കാരന്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി തന്നെയാണ് മുരുഗേഷനടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയത്. ഇതോടെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം നാല് പ്രതികളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post