NEWS UPDATE

6/recent/ticker-posts

മദ്​റസാധ്യാപകരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്ന്​ നോട്ടീസ്

കാ​സ​ർ​കോ​ട്: മ​ദ്​​റ​സാ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം അ​ന്വേ​ഷി​ക്കാ​ൻ പോലീ​സ്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ വി​വാ​ദ​ത്തി​ൽ. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്​ സ​ബ്​​ഡി​വി​ഷ​നു കീ​ഴി​ലെ പോലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ്​ ന​ട​പ​ടി.[www.malabarflash.com]

നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്തെ പീ​ഡ​നം മ​റ​യാ​ക്കി​യാ​ണ്​ ​ജ​മാ​അ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​തെ​ന്ന്​ പ​റ​യു​ന്നു. ഒ​രു ക്രി​മി​ന​ൽ കേ​സി​ൽ സ​മു​ദാ​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ലം നോ​ക്കി സാ​മാ​ന്യ​വ​ത്​​ക​രി​ച്ച്​ പോലീസ്​ ഉ​ത്ത​ര​വ്​ ന​ൽ​കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്​ എ​ന്നാ​ണ്​ ആ​ക്ഷേ​പം.

ബേ​ക്ക​ൽ, കാ​ഞ്ഞ​ങ്ങാ​ട്, രാ​ജ​പു​രം, ചീ​മേ​നി, നീ​ലേ​ശ്വ​രം, ച​ന്തേ​ര, വെ​ള്ള​രി​ക്കു​ണ്ട്​ പോലീ​സ് പ​രി​ധി​യി​​ലെ ജ​മാ​അ​ത്ത് ക​മ്മി​റ്റി​ക​ൾ​ക്കാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്.

‘താ​ങ്ക​ളു​ടെ മ​ത​പാ​ഠ​ശാ​ല​യി​​ലെ അ​ധ്യാ​പ​ക​രെ​യും മ​റ്റു​ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ പൂ​ർ​വ​കാ​ല ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ച്​ മാ​ത്ര​​മേ  നി​യ​മി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന കാ​ര്യം അ​റി​യി​ച്ചു​കൊ​ള്ളു​ന്നു. അ​ത്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ൽ പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ൽ എ​ത്ര​യും​വേ​ഗം ആ​യ​തി​ന്റെ വി​വ​രം അ​റി​യി​േ​ക്ക​ണ്ട​താ​കു​ന്നു’ വെ​ന്നാ​ണ്​ ക​ത്തി​ലെ ഉ​ള്ള​ട​ക്കം.

കോ​ട്ട​പ്പു​റം കേ​സി​ലെ പ്ര​തി​ക്കെ​തി​രെ നാ​ല്​ പീ​ഡ​ന കേ​സു​ക​ൾ ബേ​ക്ക​ൽ സ്​​റ്റേ​ഷ​നി​ലു​ണ്ട്. അ​തു​കൊ​ണ്ട്​ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യെ​ന്ന ന​ല്ല ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​തെ​ന്ന്​​ ബേ​ക്ക​ൽ പോലീ​സ്​ പ​റ​ഞ്ഞു.

അ​തേ​സ​മ​യം,  ഒ​രു സ​മു​ദാ​യ​ത്തെ ആ​ക്ഷേ​പി​ച്ച് ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ച് പോലീ​സ്​ മാ​പ്പു​പ​റ​യ​ണ​മെ​ന്നും മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് ഇ​ട​നീ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി.​ക​ബീ​റും ആ​വ​ശ്യ​പ്പെ​ട്ടു.

നീ​ലേ​ശ്വ​ര​ത്തെ കോ​ട്ട​പ്പു​റം പീ​ഡ​നം മ​റ​യാ​ക്കി​യാ​ണ് ന​ട​പ​ടി​യെ​ങ്കി​ൽ പാ​ല​ത്താ​യി​യി​ലെ ബി.​ജെ.​പി നേ​താ​വാ​യ അ​ധ്യാ​പ​ക​ൻ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​പ്പോ​ൾ ഏ​തെ​ങ്കി​ലു​മൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി അ​റി​വി​ല്ലെ​ന്നും  യൂ​ത്ത്​ ലീ​ഗ് ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ചില മഹല്ലുകളിലേക്ക് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് സമുദായത്തെ അവമതിക്കുന്ന വിധത്തില്‍ അറിയിപ്പ് ലഭിച്ചതില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് ശക്തിയായി പ്രതിഷേധിച്ചു. 

Post a Comment

0 Comments