NEWS UPDATE

6/recent/ticker-posts

കോവിഡ് വ്യാപനം: സാന്ത്വന മേഖലയില്‍ കരുതല്‍ ശക്തമാവണം - പള്ളങ്കോട്

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി കേരളത്തില്‍ സാമൂഹ വ്യാപന വക്കില്‍ എത്തിനില്‍ക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് കരുത്ത് പകരാന്‍ സാന്ത്വന സേവന മേഖലകളില്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു.[www.malabarflash.com] 

കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ ഓണ്‍ലൈന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രോഗവ്യാപനത്തിന്റെ ഭീതിജനകമായ അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. ജോലിയും വരുമാനമാര്‍ഗവുമില്ലാതെ ജനങ്ങള്‍ പട്ടിണിയിലാണ്. ഇവിടെ പ്രവാചകരുടെ സന്ദേശമുള്‍ക്കൊണ്ട് പരസ്പര സഹായങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. 

അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഉണ്ണുന്നവന്‍ എന്റെ അനുയായിയല്ലെന്ന പ്രവാചകരുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകണം. 

കാര്‍ഷിക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അടുക്കളത്തോട്ടം വ്യാപിപ്പിക്കാനും സംഗമം ആഹ്വാനം ചെയ്തു.
സോണ്‍ ആക്ടിംഗ് പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഹമീദ് മൗലവി കൊളവയല്‍ സ്വാഗതം പറഞ്ഞു. അലിക്കുട്ടി ഹാജി, മദനി ഹമീദ് ഹാജി, അബൂബക്കര്‍ ബാഖവി, അബ്ദുല്‍ അസീസ് ഫൈസി, മുഹമ്മദ് റിസ്‌വി, ഹസൈനാര്‍ മദനി, എല്‍ കെ ഇസ്മാഈല്‍ മൗലവി, ഡോ.അബ്ദുല്ല, ബഷീര്‍ മങ്കയം, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സത്താര്‍ പഴയ കടപ്പുറം, ഇബ്റാഹിം സഖാഫി, ഇ കെ റഹ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments