NEWS UPDATE

6/recent/ticker-posts

റിയാദിൽ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

റിയാദ്: കാസർകോട് വിദ്യാനഗർ കോപ സ്വദേശി അബ്ബാസ് അബ്ദുല്ല(52) റിയാദിൽ മരണപ്പെട്ടു. റിയാദിലെ സാമൂഹ്യ പ്രവർത്തകനും, റിയാദിലെ കാസർകോട്ടുകാരുടെ കൂട്ടായ്മയായ കെസ് വയുടെ എക്സിക്യുട്ടീവ് മെമ്പറും, കാസർകോട് മണ്ഡലം കെ എം സി സി യുടെ സജീവ പ്രവർത്തകനുമാണ്.[www.malabarflash.com]

പരേതരായ കോപ്പ അബ്ബാസ്- നഫീസ ദമ്പതികളുടെ മകനാണ്.
വെള്ളിയാഴ്ച വൈകിട്ട് തഖസ്സു സി യിലുള്ള സുലൈമാൻ ഹബീബ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.

ഭാര്യ: ചേരങ്കൈ സ്വദേശി ആയിഷത്ത് മിസ് രിയ, മക്കൾ മുഹമ്മദ് അബ്റാസ്, അഫ്നാസ് ഹുസൈൻ.
സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, മുജീബ് റഹ്മാൻ, അഹമദ് കബീർ, അസ്മ, ഖദീജ, സക്കീന, സുഹ്റാബി.




Post a Comment

0 Comments