Top News

പൊയ്യത്ത്ബയലിലെ ഇദ്ദീൻ കുഞ്ഞി ഹാജി നിര്യാതനായി

മഞ്ചേശ്വരം: സുന്നി സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയായ പൊയ്യത്ത്ബയലിലെ ഇദ്ദീൻ കുഞ്ഞി ഹാജി (75) നിര്യാതനായി. പൊയ്യത്ബയൽ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.[www.malabarflash.com]

മക്കൾ എസ് വൈ എസ് പൊയ്യത്ത്ബയൽ യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ കണക്കൂർ, കേരള മുസ്ലിം ജമാഅത്ത് ദൈഗോളി യൂണിറ്റ് പ്രസിഡന്റ് അബ്ദു റഹ്മാൻ ഹാജി, എസ് എസ് എഫ് ബാംഗ്ലൂർ മാർത്തോഹള്ളി ഡിവിഷൻ പ്രസിഡന്റ് മജീദ് പൊയ്യത്ത്ബയൽ, ഉമർ സഅദി പൊയ്യത്ത്ബയൽ, ഉസ്മാൻ കണക്കൂർ, അവ്വാഉമ്മാ ഉമ്മ, ബീഫാത്തിമ, മൈമൂന, നസീമ, സീനത്ത്.

മരണത്തിൽ സമസ്ത ഉപാധ്യക്ഷൻ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ജലാലുദ്ദീൻ ബുഖാരി, മള്ഹർ വൈസ് ചെയർമാൻ സയ്യിദ് ശഹീർ ബുഖാരി, മുഹമ്മദ് സഖാഫി പാത്തൂർ, വൈ എസ് സോൺ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെ , ഹൈദർ സഖാഫി, ജബ്ബാർ സഖാഫി പാത്തൂർ തുടങ്ങിയവർ അനുശോചിച്ചു.
മയ്യിത്ത് നിസ്കരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

Post a Comment

Previous Post Next Post