NEWS UPDATE

6/recent/ticker-posts

കശ്​മീരി​ൽ ബി.ജെ.പി നേതാവിനേയും കുടുംബാംഗങ്ങളേയും തീവ്രവാദികൾ വെടിവെച്ച്​ കൊന്നു

ന്യൂഡൽഹി: ജമ്മുകശ്​മീരിലെ ബി.ജെ.പി നേതാവിനേയും രണ്ട്​ കുടുംബാംഗങ്ങളേയും തീവ്രവാദികൾ വെടിവെച്ച്​ കൊന്നു. ജമ്മുകശ്​മീരിലെ ബന്ദിപോര ജില്ലയിലാണ്​ സംഭവം. [www.malabarflash.com]

ബന്ദിപൂർ പോലീസ്​ സ്​റ്റേഷന്​ സമീപമാണ്​ ബി.ജെ.പി നേതാവായ ഷെയ്​ഖ്​ വസീം ബാരി കൊല്ലപ്പെട്ടത്​.

ബാരിയുടെ സഹോദരൻ ഉമർ സുൽത്താനും പിതാവ്​ ബഷീറും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ്​ ഞെട്ടൽ രേഖപ്പെടുത്തി. ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്​ദുല്ലയും അനുശോചനമറിയിച്ചു.

Post a Comment

0 Comments