NEWS UPDATE

6/recent/ticker-posts

പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്, കടലിലും ലോക്‌ഡൗൺ; കമാൻഡോകൾ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗവ്യാപനത്തിൽ സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയിലാണ് സ്പ്രെഡ്. ബുധനാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ച 54 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ നാലു മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.[www.malabarflash.com]

അഞ്ചു ദിവസത്തിനിടെ ഇവിടെ നിന്ന് ശേഖരിച്ച 600 സാംപിളുകളിൽ 119 എണ്ണവും കോവിഡ് പോസിറ്റീവായി. ഇതോടെ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയർ കെ.ശ്രീകുമാറും വിശദീകരിച്ചു. പൂന്തുറയിൽ കരയിലും കടലിലും ലോക്‌ഡൗൺ ശക്തമാക്കും. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം. 

ആരോഗ്യപ്രവർത്തകരുടെ ആറു സംഘങ്ങളെയാണ് പൂന്തുറയിൽ രംഗത്തിറക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വ്യാപകമായ രീതിയിൽ അണുനശീകരണ നടപടികൾ സ്വീകരിക്കും.

വെള്ളിയാഴ്ച പൂന്തുറയിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം. പൂന്തുറയ്ക്കു ചുറ്റുമുളള വാർഡുകളിലും അണുനശീകരണം നടത്തും. 

ടെലിഡോക്ടർ സേവനം 24 മണിക്കൂറും പൂന്തുറ നിവാസികൾക്കു നൽകും. കോവിഡ് പോസിറ്റീവായ എല്ലാവരെയും ഉടൻ ആശുപത്രികളിലേക്കു മാറ്റും.

Post a Comment

0 Comments