NEWS UPDATE

6/recent/ticker-posts

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 16 പേരെ പിടികൂടി

മക്ക: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച പതിനാറ് പേരെ ഹജ്ജ് സുരക്ഷാ സേന പിടികൂടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വർഷം ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജിന് അനുമതിയുള്ളത്.[www.malabarflash.com]

കനത്ത ആരോഗ്യ സുരക്ഷയിലാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്. കൊറോണ വൈറസിനെ നേരിടാൻ രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും പതിനായിരം റിയാൽ പിഴയും സഊദിയിലേക്ക് പ്രവേശന വിലക്കുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അനുമതി പത്രമില്ലാത്തവരെ ഹജ്ജ് നിര്‍വഹിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും വാഹനങ്ങളില്‍ നിന്നാണ് നിയമ ലംഘകരെ പിടിക്കപ്പെടുന്നതെങ്കില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവർക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നും ജനറൽ സെക്യൂരിറ്റി വക്താവ് പറഞ്ഞു.

Post a Comment

0 Comments