NEWS UPDATE

6/recent/ticker-posts

നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ പമ്പ് ഹൗസില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ പമ്പ് ഹൗസില്‍നിന്ന് ഷോക്കേറ്റ് തെറിച്ച് വീണ് യുവാവ് മരിച്ചു. വെള്ളിക്കോത്ത് സ്വദേശി നൗഷാദാ (35 )ണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച പകൽ പതിനൊന്നോടെയാണ് അപകടം. പുഞ്ചാവി സദ്ദാംമുക്കില്‍ പുതുതായി പണിയുന്ന വീടിന് താല്‍ക്കാലിക കണക്ഷനു വേണ്ടി നിര്‍മിച്ച പമ്പ് ഹൗസില്‍ നിന്നാണ് ഷോക്കേറ്റത്. 

വെള്ളക്കെട്ടിനടുത്തുള്ള പമ്പ് ഹൗസിൽ വൈദ്യുതി ലീക്കാകുന്നുവെന്നറിഞ്ഞ് മെയിൻ സ്വിച്ച് ഓഫാക്കാൻ ഒരു കഷണം പിവിസി പൈപ്പുമായി പോയതായിരുന്നു. ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ച് വീണ യുവാവ് തല്‍ക്ഷണം മരിച്ചു. വെള്ളിക്കോത്ത് മീൻമാർക്കറ്റിനു സമീപത്തെ വാടക വീട്ടിലാണ് താമസം.

വെള്ളിക്കോത്തെ പരേതരായ അബ്ബാസിന്റെയും ഫാത്തിമയുടെയും ഇളയ മകനാണ്. സൗദിയില്‍ ജോലി നോക്കുന്ന നൗഷാദ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. 

ഭാര്യ: നജിമ. മക്കള്‍: നജദത്ത്, നജിദ്. സഹോദരങ്ങള്‍: ഇബ്രാഹിം (ഗള്‍ഫ്), ഖദീജ (അമ്പലത്തറ), നസീമ (ബല്ലാകടപ്പുറം), ഹൈദര്‍, അഷറഫ് (ഇരുവരും വെള്ളിക്കോത്ത് ), പരേതനായ മുഹമ്മദ് കുഞ്ഞി. 

ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments