Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.[www.malabarflash.com]

വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മകനു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.

സംസ്ഥാനത്ത് വെള്ളിയാഴ്ച 416 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 204 പേർക്ക് രോഗം വന്നു. രോഗം ബാധിച്ചവരിൽ 123 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്തുനിന്നു വന്ന 51 പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 129 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.

Post a Comment

Previous Post Next Post