Top News

ജില്ലയില്‍ വീണ്ടും കോവിഡ് മരണം: ചികിത്സയിലായിരുന്ന രാവണീശ്വരം തണ്ണോട്ട് സ്വദേശി മരണപ്പെട്ടു

കാഞ്ഞങ്ങാട്: ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രാവണേശ്വരം തണ്ണോട്ട് കുന്നുമ്മങ്ങാനം സ്വദേശി കോതറമ്പന്‍ മാധവനാണ്(67) മരണപ്പെട്ടത്.[www.malabarflash.com]

 പരേതരായ കയ്യില്‍ അമ്പുഞ്ഞി മണിയാണിയുടേയും ചീരു അമ്മയുടേയും മകനാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വ്യാഴാഴ്ച  വൈകീട്ട് നാലോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരണം വന്നത്.

ഭാര്യ: പി നാരായണി. മക്കള്‍: നളിനി, സുനിത, മനോജ് (ഗള്‍ഫ്), മരുമക്കള്‍: ഗോപാലന്‍ (കര്‍മ്മന്തൊടി), സത്യന്‍ (പെരിയ), കാവ്യ (യു ബി എം സി സ്‌കൂള്‍ കാഞ്ഞങ്ങാട്) . സഹോദരങ്ങള്‍: ബാലന്‍, ഗംഗാധരന്‍, കമ്മാടത്തു, നാരായണന്‍, പീതാംബരന്‍.

Post a Comment

Previous Post Next Post