Top News

മദ്‌റസ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വിവാദ നോട്ടീസ് പോലിസ് പിന്‍വലിച്ചു

കാസറകോട്: മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നിയമിക്കുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന വിവാദനോട്ടീസ്  പോലിസ് പിന്‍വലിച്ചു.[www.malabarflash.com]

നോട്ടീസ് നല്‍കിയ പോലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമുള്ള കത്ത് പോലിസിന്റെ മുസ്‌ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും വിമര്‍ശനമുണ്ടായി. 

നോട്ടീസ് കൊടുത്ത സദുദ്ദേശത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചതുകൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പോലിസ് സ്റ്റേഷന്‍ ജിഡി ഇന്‍ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു.

Post a Comment

Previous Post Next Post