NEWS UPDATE

6/recent/ticker-posts

പ്രവാസികളെ കുരുതി കൊടുക്കരുത്; കലക്ട്രേറ്റ് മുന്നിൽ പ്രതിഷേധമിരമ്പി, ശക്തമായ പ്രക്ഷോഭവുമായി എസ് കെ എസ് എസ് എഫ്

കാസർകോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങർക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് മുന്നിൽ ധർണ നടത്തി എസ് കെ എസ് എസ് എഫ്.[www.malabarflash.com]

എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു, പ്രവാസികൾ ആദ്യം മുതൽ തന്നെ കേരളത്തിലേക്ക് വരേണ്ട ന്ന നിലപാടാണ് സ്വീകരിച്ചതെന്നും, അവരുടെ നാടണ് കേരളമെന്ന ബോധം ഗവർൺമെൻ്റിന് ഉണ്ടാവണമെന്ന് എം പി പറഞ്ഞു, അവർ നാട്ടിലേക്ക് വരുന്നതിന് സഹായകരമല്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്, എസ് കെ എസ് എസ് എഫ് യടക്കം വിവിധ സംഘടനകൾ പ്രവാസികളെ നാട്ടിലെത്തിക്കാൻ ചെയ്ത സേവനം അഭിനന്ദനാർഹമാണന്നും എം പി കൂട്ടി ചേർത്തു. 

എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി താജുദ്ധീൻ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നടത്തി, പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ നിലപാട് അങ്ങേയറ്റ  പ്രതിഷേധാർഹമാണന്ന് അദ്ധേഹം അഭിപ്രായപ്പെടു. നിസ്സഹാരായി നിൽക്കുന്ന സ്വന്തം ജനതയെ സാങ്കേതികത്വങ്ങൾ പറഞ്ഞ് മടക്ക് യാത്രക്ക് തടസ്സം നിൽക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും അദ്ധേഹം പറഞ്ഞു. 

എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡൻ്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷനായി, സയ്യിദ് ഹംദുല്ല തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി,
വി.കെ മുഷ്ത്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ സ്വാഗതം പറഞ്ഞു, 

യൂനുസ് ഫൈസി കാക്കടവ്, സുബൈർ മാങ്ങാട് , അൻതാസ് ചെമനാട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ദാരിമി പടന്ന,പി.എച്ച് അസ്ഹരി ആദൂർ,  ഹാരിസ് റഹ്മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഇർഷാദ് ഹുദവി ബെദിര, കബീർ ഫൈസി പെരിങ്കടി, ലത്തീഫ് കൊല്ലമ്പാടി, റഫീഖ് മൗലവി നീലേശ്വരം, ജംഷീർ കടവത്ത് , മൂസ നിസാമി നാട്ടക്കൽ, യൂസുഫ് ബംബ്രാണ, ബിലാൽ ആരിക്കാടി, ബാസിത്ത് കാനങ്കോട് സംബന്ധിച്ചു.


Post a Comment

0 Comments