Top News

പാസ് ഇല്ലാതെ കര്‍ണ്ണാടകയില്‍ നിന്ന് ലോറിയില്‍ കേരളത്തിലേക്ക് കടന്ന രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: പാസ് ഇല്ലാതെ കര്‍ണ്ണാടകയില്‍ നിന്ന് പാണ്ടി ലോറി മാര്‍ഗം കേരളത്തിലേക്ക് കടന്ന രണ്ടുപേരെ പോലീസ് പിടികൂടി. കീഴൂരില്‍ വെച്ച് മേല്‍പ്പറമ്പ് സി ഐ ബെന്നി ലാലിന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അബ്ദുല്‍ കരീം, റഫീക്ക് എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ കാസകോട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.[www.malabarflash.com]

മംഗ്ലൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുപേരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജായത്. തുടര്‍ന്ന് ഇവര്‍ പാസ് ഇല്ലാതെ പാണ്ടി ലോറി മാര്‍ഗം കേരളത്തിലേക്ക് കടക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലായി ഇവര്‍ നടന്ന് കൊണ്ട് സകാത്ത് പിരിവിനായി പല വീടുകളിലും കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് കീഴൂര്‍ പ്രദേശത്ത് സകാത്ത് പിരിവിനായി വന്ന ഇവരെ കീഴൂരിലെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസിനെ അറിയിച്ചു.

മേല്‍പ്പറമ്പ് സി ഐ ബെന്നി ലാല്‍, പോലീസ് ഉദ്യോഗസ്ഥരായ രജീഷ്, ഗോവിന്ദന്‍, സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്. തുടര്‍ന്ന് ആംബുലെന്‍സ് മാര്‍ഗം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാസകോട് സ്വകാര്യ ലോഡ്ജില്‍ ക്വാറന്റൈന്‍ നടപടിക്ക് വിധേയമാക്കി.

Post a Comment

Previous Post Next Post