Top News

ലോക്ക്ഡൌണിൽ ചിത്രീകരിച്ച ആന്തോളജി സിനിമ 'സർവൈവൽ സ്റ്റോറീസ്' യൂട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി: കോവിഡ്-19 മൂലം ലോക്ക്ഡൌൺ കാലഘട്ടത്തിൽ ഒരുക്കിയ ആന്തോളജി സിനിമ 'സർവൈവൽ സ്റ്റോറീസ്' മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് രാഹുൽ റിജി നായരാണ് ഈ സിനിമ രൂപം നൽകി ആവിഷ്കരിച്ചത്.[www.malabarflash.com]

മലയാള ചലച്ചിത്ര മേഖലയിലെ അനവധി പ്രഗത്ഭ കലാകാരന്മാരും ടെക്‌നിഷ്യൻസും ക്യാമറയുടെ മുമ്പിലും പിന്നിലുമായി ഈ പ്രോജെക്ടിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച വിനീത കോശി ഒരു മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നു. സംവിധായകൻ ജിയോ ബേബി ഒരു കഥയ്ക്ക് സംവിധാനം നിർവഹിച്ചിട്ടുണ്ട്. ചിത്രസംയോജനം അപ്പു ഭട്ടതിരിയും സംഗീതം സിദ്ധാർത്ഥ പ്രദീപുമാണ് ഒരുക്കിയിരിക്കുന്നത്. പല പ്രമുഖ ചിത്രങ്ങളുടെയും സൗണ്ട് ഡിപ്പാർട്മെൻറ് കൈകാര്യം ചെയ്ത വിഷ്ണു പി സിയാണ് അരുൺ എസ് മണിയുടെ കൂടെ ഈ ആന്തോളജിയുടെ സൗണ്ട് മിക്സിങ്ങും സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നത്.

"ഈ ദുഷ്‌കരമായ സമയങ്ങളിൽ ലോകത്തെമ്പാടുമുള്ള കലാകാരന്മാർ പുതിയ രീതികളിൽ കലയെ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. സർവൈവൽ സ്‌റ്റോറീസ് ഞങ്ങളുടെ കലയും ശബ്ദവും നിലനിർത്തുവാനായിയുള്ള എളിയ ശ്രമമാണ്. ഒരു ചെറിയ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ശ്രമം ഞങ്ങൾക്ക് സഹകരണത്തിന്റെയും നവീനതയുടെയും പുതിയ ഒരു ലോകം തന്നെ തുറന്നു തന്നു. അതിനേക്കാളുപരി ഈ ചിത്രം ഞങ്ങളുടെ സാഹോദര്യത്തെ കൂടുതൽ അനശ്വരമാക്കി," രാഹുൽ റിജി നായർ സർവൈവൽ സ്‌റ്റോറീസിനെ കുറിച്ച് പറഞ്ഞു.

സ്വതന്ത്രമായ കലാകാരന്മാരുടെ കൂട്ടായ്മയുടെ കൂടെ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് സർവൈവൽ സ്‌റ്റോറീസ് നിർമിച്ചിരിക്കുന്നത്. ലോക്ക്ഡൌൺ കാലഘട്ടത്തിൽ ലഭ്യമായ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഒരുക്കിയ 8 ഹൃസ്വ ചിത്രങ്ങളാണ് ആന്തോളജിയിൽ ഉള്ളത്. ഏകദേശം 50 മിനിറ്റാണ് ചിത്രത്തിന്റെ മുഴുവൻ ദൈർഖ്യം

Post a Comment

Previous Post Next Post