Top News

നിർത്താതെ പോയ ബൈക്ക് തടയുന്നതിനിടെ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു

കാസർകോട്: പരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് തടയുന്നതിനിടെ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു. കുമ്പള നയിക്കാപ്പ് സ്വദേശി അജ്മൽ അമാൻ(21) ഉളിയത്തടുക്ക എസ് പി നഗറിൽ ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരനെയാണ് ഇടിപ്പിച്ചു തെറിപ്പിച്ചത്.[www.malabarflash.com]

ഉളിയത്തടുക്ക എസ്.പി.നഗറിൽ ചൊവ്വാഴ്ച വൈകുന്നേരം  6.30 മണിയോടെയാണ് സംഭവം.കൂടെയുണ്ടായിരുന്ന പോലീസുകാരനായ തളങ്കരയിലെ പി.എ വഹാബ് പിന്തുടർന്ന് വിദ്യാനഗർ സ്‌റ്റേഡിയത്തിനടുത്ത് വെച്ച് അജ്മൽ അമാനെ  പിടികൂടിയത്. 

വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പിലിക്കോട്‌ കാലിക്കടവിലെ സനോജി (29)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 
പോലീസുകാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. 

Post a Comment

Previous Post Next Post