Top News

കൂട്ടുകാരിയുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയ്ക്ക് അശ്ലീല ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ

കൊല്ലം: മഹാരാഷ്ട്രയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിയായ യുവതിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകൾ അയച്ച യുവാവ് പിടിയിൽ. പുനലൂർ ചെമ്മന്തൂർ മുള്ളിക്കാട്ടിൽ പുത്തൻവീട്ടിൽ റോബിൻ റോയി ജോണിനെയാണ് (29) പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

യുവതി ജില്ലാ റൂറൽ എസ്.പി. ഹരിശങ്കറിന് ഇ മെയിലിലൂടെ നൽകിയ പരാതിയിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. മൊബൈൽ ഫോണും കണ്ടെടുത്തു.

പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി വ്യാജ ഫേസ് ബുക്ക് വിലാസമുണ്ടാക്കിയാണ് ഇയാൾ പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചത്. കഴിഞ്ഞമാസം അഞ്ച് മുതൽ യുവാവ് അശ്ലീല ചിത്രങ്ങൾ അയച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

നിരവധി തവണ വിലക്കിയെങ്കിലും ചെവിക്കൊണ്ടില്ല. തുടർന്നാണ്‌ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. എസ്.ഐമാരായ രാജ്കുമാർ, അജികുമാർ, ഗോപകുമാർ, എ.എസ്.ഐമാരായ രാജൻ, അനിൽകുമാർ, സി.പി.ഒമാരായ ജിജോ, ശബരീഷ്, അഭിലാഷ്, രജിത്ത് ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Post a Comment

Previous Post Next Post