Top News

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

പാലക്കാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. 11 മാസം പ്രായമായ മുഹമ്മദ് നിസാൻ ആണ് മരിച്ചത്. ചാലിശേരി മണാട്ടിൽ മുഹമ്മദ് സാദിക്കിന്‍റെ മകനാണ്.[www.malabarflash.com]

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഈ വീട്ടിൽ കുഞ്ഞിന്‍റെ പിതൃസഹോദരൻ ക്വാറന്‍റീനിൽ കഴിയുകയാണ്. ഇൻഡോറിൽ നിന്ന് എത്തിയ പിതാവും  ഹോം ക്വാറന്‍റീനിലും ആയിരുന്നു.

മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്‍റെ സ്രവം അയച്ചു. ഞായറാഴ്ച ഉച്ചക്ക് ഫലം ലഭിച്ച ശേഷമേ പോസ്റ്റുമാർട്ടം നടത്തൂവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post