Top News

കുടുംബവഴക്ക്; വിഷക്കായ് കഴിച്ച ദമ്പതികള്‍ മരിച്ചു

കരുനാഗപ്പള്ളി: കുടുംബവഴക്കിനെ തുടര്‍ന്ന് വിഷക്കായ് കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. കുലശേഖരപുരം ആദിനാട് വടക്ക് കാരാളി പടീറ്റതില്‍ വിജയന്‍(65), ഭാര്യ ഗീത (55) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വിഷക്കായ കഴിച്ച നിലയില്‍ കണ്ടത്. ഏറെ നേരമായിട്ടും ഇവരുടെ മുറി തുറക്കാത്തതിനെതുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി മുറി തള്ളി തുറന്നപ്പോഴാണ് വിഷക്കായ് കഴിച്ച് അവശ നിലയില്‍ കണ്ടത്. 

ഉടന്‍തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും വിജയന്‍ മരിച്ചിരുന്നു. അല്‍പ്പനേരത്തിനുശേഷം ഗീതയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ ഗീതയും മരിച്ചു.
വിജയന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ബിനീഷ്, ഗിരീഷ്. മരുമക്കള്‍ നീതു, ശരണ്യ. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post